Breaking News

'മലയോരത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുക, ടൂറിസം പദ്ധതി നടപ്പിലാക്കുക': ഡി.വൈ.എഫ്.ഐ മാലോം മേഖല സമ്മേളനം സമാപിച്ചു


മാലോം: ഡിവൈഎഫ്ഐ മാലോം മേഖല സമ്മേളനം കോടിയേരി സ.ബാലകൃഷ്ണൻ നഗറിൽ നടന്നു. ഡിവൈഎഫ്ഐ മാലോം മേഖല പ്രസിഡന്റ് മനോജ്‌ പടയങ്കല്ല് സമ്മേളന നഗറിൽ പതാക ഉയർത്തി, പുഷ്പാർച്ചനയും നടത്തി 

11 യൂണിറ്റിൽ നിന്നും സമ്മേളനം തിരഞ്ഞെടുത്ത 81പ്രതിനിധികൾ പ്രകടനമായി സമ്മേളന നഗറിൽ എത്തിച്ചേർന്നു. ഡിവൈഎഫ്ഐ കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം വിപിൻ ബല്ലത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.

സാർവ്വദേശീയ ദേശീയ സാഹചര്യങ്ങളും കേരളത്തിന്റെ പൊതുസ്ഥിതിയുമടക്കം ഉദ്ഘാടന പ്രസംഗത്തിന്റെ ഭാഗമായി സൂചിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ജോജോ കാര്യോട്ട്ച്ചാൽ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ

എളേരി ബ്ലോക്ക്‌ ട്രഷറർ സജിൻ, ഡിവൈഎഫ്ഐ ബ്ലോക്ക്‌ കമ്മിറ്റി അംഗം അർജുൻ പ്ലാച്ചികര എന്നിവർ സംസാരിച്ചു.മലയോര മേഖലകളിലെ വൈദ്യുതി വോൾട്ടേജ് ക്ഷാമം പരിഹരിക്കുക,

ഞായറാഴ്ചകളിൽ  മലയോരമേഖല കളിലേക്കുള്ള യാത്ര പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി കൊന്നക്കാട് കാഞ്ഞങ്ങാട് റൂട്ടിൽ കൂടുതൽ കെ എസ് ആർ ടി സി ബസ് സർവീസ് അനുവദിക്കുക,

കോട്ടഞ്ചേരി, പന്നിയാർമാനി,അച്ഛങ്കല്ല് വെള്ളച്ചാട്ടം, എടക്കാനം മലനിരകൾ ഉൾപ്പെടുത്തി ടൂറിസം പദ്ധതി നടപ്പിലാക്കുക, എന്നീ ആവശ്യങ്ങൾ പരിഹരിക്കണമെന്ന്  ഡിവൈഎഫ്ഐ മാലോം മേഖല സമ്മേളനത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

സമ്മേളനത്തിൽ  സ:മനോജ്‌ പടയൻകല്ല് പ്രസിഡന്റായും, ശ്രീജിത്ത്‌ കൊന്നക്കാട്  സെക്രട്ടറിയായും

മിഥുൻ കൂളിമട ട്രഷറായും 15 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സംഘാടക സമിതിക്കു വേണ്ടി എൻ ആർ ഇ ജി സെക്രട്ടറി കെ.ഡി മോഹനൻ നന്ദിയും പറഞ്ഞു.





No comments