Breaking News

കള്ള് കുടിച്ച പൈസ ചോദിച്ചതിലുള്ള വിരോധം; കനകപള്ളിയിൽ കള്ളുഷാപ്പ് ജീവനക്കാരന് മർദ്ദനം


വെള്ളരിക്കുണ്ട് : കള്ള് കുടിച്ച പൈസ ചോദിച്ചതിലുള്ള വിരോധത്താൽ  കനകപള്ളിയിൽ കള്ളുഷാപ്പ് ജീവനക്കാരന് മർദ്ദനമേറ്റു. കനകപള്ളിയിലെ ഷാപ്പ് ജീവനക്കാരനായ സദാനദ്ധൻ (52) എന്നയാൾക്കാണ് മർദ്ദനമേറ്റത്. കള്ള് കുടിച്ച പൈസ ചോദിച്ചതിലുള്ള വിരോധത്താൽ ബളാൽ സ്വദേശി സുനിൽ എന്നയാൾ ഷർട്ടിൽ കുത്തിപിടിച്ചു തള്ളി താഴെയിട്ട് അക്രമിക്കുകയായിരുന്നു എന്നാണ് പരാതി. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സദാനദ്ധന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു

No comments