ഡോക്ടേഴ്സ് ദിനത്തിൽ അമ്പലത്തറയിലെ വിശ്വൻ ഡോക്ടറെ ആദരിച്ച് കോടോം-ബേളൂർ 19-ാം വാർഡ്
പാറപ്പള്ളി:ദേശീയ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൻ്റെ നേതൃത്വത്തിൽ ആതുരസേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന ജനകീയ ഡോക്ടർ അമ്പലത്തറ മലയാക്കോൾ താമസക്കാരനായ ജില്ലാ ആയുർവ്വേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ. വിശ്വനാഥിനെ ആദരിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ.മണികണ്ഠൻ വാർഡിൻ്റെ ഉപഹാരവും പൊന്നാടയും അണിയിച്ച് ആദരിച്ചു.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം.ഏഴാംമൈൽ ലോക്കൽ സെക്രട്ടറി സി. ബാബുരാജ്, മുൻ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.എൽ.ഉഷ, മുൻ മെമ്പർ ' പി.നാരായണൻ, പ്രജിത്ത്, ബി.മുരളി, ഡോ.കെ.വിശ്വനാഥ് എന്നിവർ സംസാരിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും സവിത സി.പി.നന്ദിയും പറഞ്ഞു.
No comments