വെസ്‌റ്റ് എളേരി ഏച്ചിപ്പൊയിലിൽ ആഫ്രിക്കൻ പന്നിപനി ബാധിച്ച ഫാമിലെ അവസാന പന്നിയും ചത്തു 10 കിലോമീറ്റർ ചുറ്റളവിൽ പന്നികളുടെ കശാപ്പും, ഇറച്ചി വിൽപ്പനയും മൂന്ന് മാസത്തേക്ക് നിരോധിച്ചു
വെള്ളരിക്കുണ്ട് : വെസ്‌റ്റ് എളേരി ഏച്ചിപ്പൊയിലിൽ ആഫ്രിക്കൻ പന്നിപനി ബാധിച്ച ഫാമിലെ അവസാന പന്നിയും ചത്തു. എ എസ് മഹേഷിന്റെ ഫാമിലാണ് പന്നിപനി ബാധിച്ച് പന്നികൂൾ ചത്തുവീണത്. ആകെ 30 പന്നികളാണ് ഫാമിൽ ഉണ്ടായത്. ദിവസങ്ങളോളമായി ഇവ ഓരോന്നായി ചത്തുവീഴുകയായിരുന്നു. വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി സ്ഥലം സന്ദര്‍ശിച്ചു. ഫാം പരിസരത്ത് ഒരുകിലോമീറ്റർ ചുറ്റളവിൽ മറ്റ് ഫാമുകൾ ഇല്ലാത്തതിനാൽ പന്നികളിൽ രോഗപ്പകർച്ച ഭയക്കേണ്ടതില്ലെന്ന് വെറ്ററിനറി ഡോക്ടർ അറിയിച്ചു. ഇത് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല. എങ്കിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ മലയോരത്ത് ഏറെ ജാഗ്രതയുണ്ടാകണമെന്ന് മൃഗസംരക്ഷണ വകുപ്പധികൃതർ അറിയിച്ചു. മൂന്നുമാസത്തേക്ക് പ്രദേശത്ത് പന്നി ഇറച്ചി നിരോധിച്ചിട്ടുണ്ട്.
പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്
വെള്ളരിക്കുണ്ട് : ഏച്ചിപ്പൊയിലിലെ പന്നി ഫാമിൽ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പധികൃതർ പരിശോധന ശക്തമാക്കി. ആഫ്രിക്കൻ സ്വെൻ ഫിവറാണ് പന്നികളിൽ പടർന്നത്. പ്രദേശത്തെ 10 കിലോമീറ്റർ ചുറ്റളവിൽ പന്നികളുടെ കശാപ്പും, ഇറച്ചി വിൽപ്പനയും മൂന്ന് മാസത്തേക്ക് നിരോധിച്ചിട്ടുണ്ട്.
നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അലാക് ബി രാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി നളിനാക്ഷൻ, സോന ജോൺ, ജിജിമോൾ, ആശാ വർക്കർ ജലജ എന്നിവർ ഫാമിൽ എത്തി പ്രതിരോധ പ്രവർത്തനം നടത്തി. നർക്കിലക്കാട്, ഭീമനടി എന്നിവിടങ്ങളിലെ വിവിധ കോൾഡ് സ്‌റ്റോറേജുകളിൽ പരിശോധന നടത്തി.നിരോധനം ഉണ്ടായിട്ടും വിൽപ്പനയ്ക്ക് വെച്ച 40 കിലോ പന്നി ഇറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചു. പന്നി ഫാമുകളിലെ തൊഴിലാളികൾക്ക് പ്രതിരോധ ഗുളിക നൽകി, ക്വാറന്റയിൻ നിർദേശിച്ചിട്ടുണ്ട്.
No comments