Breaking News

കരിന്തളത്തെ യോഗ നാച്ചുറൽപൊതി ആശുപത്രി പ്രാവർത്തികമാക്കണം : കോൺഗ്രസ്


കരിന്തളം: കിനാനൂർ കരിന്തളം പഞ്ചായത്തിൽ കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിൽ ആരംഭികുന്നതിനായി തറക്കല്ലിട്ട ആയുഷ് ഹോസ്പിറ്റലിന്റെ നിർമാണം ആരംഭിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരിന്തള 185ാം ബൂത്ത് സമ്മേളനം ആവശ്യപെട്ടു. തറക്കല്ലിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ആവശ്യമായ ഫണ്ട് അനുവതിക്കാൻ പോലും കേന്ദ്ര ഗവൺമെന്റ് തയ്യാറായിട്ടില്ലയെന്ന് യോഗം കുറ്റപെടുത്തി. ആരോഗ്യ രംഗത്ത് ഏറെ പിന്നിലായ കാസർഗോഡ് ജില്ലയ്ക്ക് ഏറെ ആശ്വാസമായി തീരുന്ന ആശുപത്രിയായിരിക്കും ഇത് ആരംഭിച്ചാൽ ലഭിക്കുകയെന്ന് സമ്മേളനം അഭിപ്രായപെട്ടു. കോയിത്തട്ട ഗവൺമെന്റ് ആശുപത്രിയിൽ രോഗികളെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യം അടിയന്തിരമായി ഒരുക്കണമെന്നു സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു. ബൂത്ത് പ്രസിഡന്റ് എ.വി.രാജൻ അദ്ധ്യക്ഷനായി. ഡി സി സി ജനറൽ സെക്രട്ടറി ശ്രീ പി വി സുരേഷ് ഉൽഘാടനം ചെയ്തു. കെ.പി.സി.സി മെമ്പർ കെ.കെ.നാരായണൻ മുതിർന്ന പ്രവർത്തകരെയും പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും അനുമോദിച്ചു. ഡി സി സി നിർവ്വാഹക സമിതി അംഗം സി.വി. ഭാവനൻ , ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ, മണ്ഡലം പ്രസിഡന്റ് ബാബു ചേമ്പേന , സിജൊ പി ജോസഫ് , ഷാഹുൽ ഹമീദ്, രാമചന്ദ്രൻ , ചാകൊ കരിന്തളം , സി.വി.രമേശൻ തുടണ്ടിയവർ സംസാരിച്ചു. ബൂത്ത് പ്രസിഡന്റായി എ.വി.രാജനെ തിരഞ്ഞെടുത്തു.

No comments