Breaking News

മുളിയാറിൽ 25.2 ലിറ്റർ അനധികൃത മദ്യവുമായി മധ്യവയസ്‌കൻ പിടിയിൽ


മുളിയാറില്‍ വില്പ്പനയ്ക്കായി കരുതിവെച്ച കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍. പയോലത്തെ കെ.ചന്ദ്രനെയാണ് 25.2 ലിറ്റര്‍ അനധികൃത മദ്യവുമായി ബദിയഡുക്ക എക്‌സൈസ് റേയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ.അനീഷ് കുമാറും സംഘവും അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതി ഈ ഭാഗത്തെ സ്ഥിരം കുറ്റവാളിയാണെന്ന് എക്‌സൈസ് അറിയിച്ചു.

No comments