Breaking News

ജൂലൈ, ആഗസ്ത് മാസങ്ങളിൽ ജില്ലാ കളക്ടറുടെ വില്ലേജ് അദാലത്ത് പരിപാടികൾ നടത്താൻ തീരുമാനം


കാസര്‍കോട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ജൂലൈ, ആഗസ്ത് മാസങ്ങളില്‍ വില്ലേജ് അദാലത്ത് പരിപാടികളില്‍ പങ്കെടുക്കും. ജൂലൈ 24ന് കാസര്‍കോട് താലൂക്കില്‍ ചെങ്കള വില്ലേജില്‍ വൈകിട്ട് മൂന്നിന്, 26ന് ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കോട്ടിക്കുളം വില്ലേജില്‍ വൈകിട്ട് മൂന്നിന്, 29ന് മഞ്ചേശ്വരം താലൂക്കില്‍ കോയിപ്പാടി വില്ലേജില്‍ വൈകിട്ട് 3.30ന്, 31ന് വെള്ളരിക്കുണ്ട് താലൂക്കില്‍ ബേളൂര്‍ വില്ലേജില്‍ വൈകിട്ട് മൂന്നിന് കളക്ടര്‍ പങ്കെടുക്കും.


ആഗസ്ത് ഒന്നിന് കാസര്‍കോട് താലൂക്കില്‍ മധൂര്‍ വില്ലേജില്‍ വൈകിട്ട് മൂന്നിന്, രണ്ടിന് ഹോസ്ദുര്‍ഗ് താലൂക്കില്‍ ഉദുമ വില്ലേജില്‍ വൈകിട്ട് 3ന്, മൂന്നിന് മഞ്ചേശ്വരം താലൂക്കില്‍ എടനാട് വില്ലേജില്‍ വൈകിട്ട് 3ന്, നാലിന് വെള്ളരിക്കുണ്ട് താലൂക്കില്‍ കോടോത്ത് വില്ലേജില്‍ വൈകിട്ട് മൂന്നിന്, അഞ്ചിന് കാസര്‍കോട് താലൂക്കില്‍ കുട്‌ലു വില്ലേജില്‍ വൈകിട്ട് 3ന്, ഏഴിന് ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ പെരിയ വില്ലേജില്‍ വൈകിട്ട് 3ന്, എട്ടിന് മഞ്ചേശ്വരം താലൂക്കില്‍ ഉപ്പള വില്ലേജില്‍ വൈകിട്ട് 3ന്, ഒമ്പതിന് വെള്ളരിക്കുണ്ട് താലൂക്കില്‍ പനത്തടി വില്ലേജില്‍ വൈകിട്ട് 3ന്, പത്തിന് കാസര്‍കോട് താലൂക്കില്‍ കാസര്‍കോട് വില്ലേജില്‍ വൈകിട്ട് 3ന്, 11ന് ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ ബാര വില്ലേജില്‍ വൈകിട്ട് 4ന്, 14ന് മഞ്ചേശ്വരം താലൂക്കില്‍ എന്‍മകജെ വില്ലേജില്‍ വൈകിട്ട് 3ന്, 16ന് വെള്ളരിക്കുണ്ട് താലൂക്കില്‍ ബളാല്‍ വില്ലേജില്‍ വൈകിട്ട് 3ന്, 17ന് കാസര്‍കോട് താലൂക്കില്‍ ബേള വില്ലേജില്‍ വൈകിട്ട് 3ന്, 18ന് ഹോസ്ദുര്‍ഗ് താലൂക്കില്‍ പനയാല്‍ വില്ലേജില്‍ വൈകിട്ട് 3ന്, 21ന് മഞ്ചേശ്വരം താലൂക്കില്‍ മീഞ്ച വില്ലേജില്‍ വൈകിട്ട് 3ന്, 22ന് വെള്ളരിക്കുണ്ട് താലൂക്കില്‍ കള്ളാര്‍ വില്ലേജില്‍ വൈകിട്ട് 3ന്, 23ന് കാസര്‍കോട് താലൂക്കില്‍ നീര്‍ച്ചാല്‍ വില്ലേജില്‍ വൈകിട്ട് 3ന്, 24ന് ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ പുല്ലൂര്‍ വില്ലേജില്‍ വൈകിട്ട് 3ന്, 25ന് മഞ്ചേശ്വരം താലൂക്കില്‍ കടമ്പാര്‍ വില്ലേജില്‍ വൈകിട്ട് 3ന്, 26ന് വെള്ളരിക്കുണ്ട് താലൂക്കില്‍ കിനാനൂര്‍ വില്ലേജില്‍ വൈകിട്ട് 4ന് കളക്ടര്‍ പങ്കെടുക്കും.

No comments