Breaking News

അണ്ടർ 15 വടംവലി ചാമ്പ്യൻഷിപ്പ് വിജയികളായ വെള്ളരിക്കുണ്ട്സെന്റ് ജൂഡ്സ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു

 



വെള്ളരിക്കുണ്ട്: കാസർകോട് ജില്ല വടംവലി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന അണ്ടർ 15 വടംവലി ചാമ്പ്യൻഷിപ്പ് വിജയികളായ സെന്റ് ജൂഡ്സ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അനുമോദിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് അന്നമ്മ കെ എം, PTA പ്രസിഡന്റ് രാജൻ സ്വാതി, സോഫി പി സി,  ബിജോയ് അഗസ്റ്റിൻ, കായികാധ്യാപിക ടെസ്സി ജോസ്, ജിമ്മി മാത്യു എന്നിവർ സംബന്ധിച്ചു. അതോടൊപ്പം സ്കൂൾതലത്തിലും മറ്റു ഇതര മത്സരങ്ങളിലും വിജയികളായ കുട്ടികളെയും ചടങ്ങിൽ അഭിനന്ദിച്ചു.

No comments