സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും മിന്നിത്തിളങ്ങി കാസർകോടിൻ്റെ സ്വന്തം പി.പി കുഞ്ഞിക്കൃഷ്ണൻ
ചെറുവത്തൂർ: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും സ്വന്തമാക്കി പടന്നയിലെ പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍. 'ന്നാ താന്‍ കേസ് കൊട് ' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് നേടിയാണ് പൊതുപ്രവര്‍ത്തകനും പടന്ന ഗ്രാമ പഞ്ചായത്ത് അംഗവും കൂടിയായ മാസ്റ്റര്‍ കാസര്‍കോടിന് വീണ്ടും അഭിമാനമായത്. പ്രിയദർശൻ്റെ കൊറോണ പേപ്പേഴ്‌സ്, സുധീഷ് ഗോപിനാഥിൻ്റെ മദനോത്സവം എന്നീ ചിത്രങ്ങളിലും കുഞ്ഞികൃഷ്ണൻ മാസ്റ്റർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
No comments