അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ മലയോരത്ത് വ്യാപക നാശനഷ്ടം : മരംപൊട്ടി വീണ് പലയിടങ്ങളിലും വൈദ്യുതി-ഗതാഗത തടസം നേരിട്ടു
വെള്ളരിക്കുണ്ട് :മലയോരത്ത് കനത്ത മഴ തുടരുമ്പോൾ ഇന്ന് രാവിലെ ഉണ്ടായ അതി ശക്തമായ കാറ്റിൽ വ്യാപിക നാശം. കൊന്നാടിനും വള്ളിക്കടവിനും ഇടയിൽ നിരവധി സ്ഥലത്ത് റോഡിലേക്ക് മരം വീണ് യാത്ര തടസ്സം നേരിട്ടു. വൈദ്യുതി പോസ്റ്റുകളും തകർന്നതിനാൽ അക്ഷരാർത്ഥത്തിൽ മലയോരo ഇരുട്ടിലായി. വാഹന ഗതാഗതo തടസപെട്ടതിനാൽ കാസറഗോഡ് പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികളും വലഞ്ഞു. വീശി അടിച്ച കാറ്റിൽ വട്ടക്കയത്ത് വീടിനു മുകളിലേക്ക് മരം വീണു.നാട്ടുകാരും കെ എസ് ഇ ബി തൊഴിലാളികളും ചേർന്ന് റോഡിൽ വീണ മരങ്ങൾ മുറിച്ച് മാറ്റി വാഹന തടസ്സം നീക്കി.അനിൽ വടക്കും നാഥൻ, ശ്രീജിത്ത്, ടോമി കിഴക്കനാകത്ത്, മനു പന്തിരു വേലിൽ, രാജേഷ് തുടങ്ങിയ വർ കനത്ത മഴയെയും വക വെക്കാതെ റോഡിലെ തടസങ്ങൾ നീക്കാൻ മുന്നിട്ടിറങ്ങി.മുൻപെങ്ങും ഇല്ലാത്ത രീതിയിൽ തുടർച്ചയായുണ്ടാകുന്ന കാറ്റിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്.
ഇന്ന് രാവിലെ വീശി അടിച്ച അതിശക്തമായ കാറ്റിൽ വെസ്റ്റ്എളേരി പെരുമ്പട്ട ഹൈസ്‌കൂൾ റോഡിലേക്ക് മരം പൊട്ടി വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു അതുവഴിയുള്ള കാൽനട യാത്രയും വാഹന ഗതാഗതവും തടസ്സപ്പെട്ടു. വെള്ളരിക്കുണ്ട് ഏ കെ ജി റോഡിലേക്ക് നഗറിൽ മരം പൊട്ടിവീണ് വൈദ്യുതി തടസം നേരിട്ടു.
No comments