Breaking News

മാങ്ങോട് റേഷൻ ഗോഡൗൺ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം ; സംയുക്ത സമരസമിതി രൂപീകരിച്ചു


ഭീമനടി : വെള്ളരിക്കുണ്ട് താലൂക്കിൽ  മാങ്ങോടുള്ള റേഷൻ ഗോഡൗൺ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണമെന്നും ആക്ഷൻ കമ്മിറ്റി രൂപീകരണം ഉൽഘാടനം ചെയ്തു കൊണ്ട് വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാമോഹനൻ ആവശ്യപ്പെട്ടു.ഭീമനടി രാജീവ് ഭവനിൽ ചേർന്ന യോഗം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് രാജൻ നായർ അദ്ധ്യക്ഷത വഹിച്ചു.വൈ.പ്രസിഡൻ്റ് പി.സി ഇസ്മായിൽ, വാർഡ് മെമ്പർ ശാന്തികൃപ വിവിധ രാഷ്ട്രീയ പ്രതിനിധികളായ കൈനി ജനാർദ്ദനൻ, പി.കെ. മോഹനൻ, ടി.സി. രാമചന്ദ്രൻ ,കുഞ്ഞമ്പു എളേരി,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് തോമസ് കാനാട്ട്, റേഷൻ ഡീലേഴ്സ് പ്രതിനിധികളായ സജി പുഴക്കര, ചക്രപാണി, KDCRMS പ്രസിഡണ്ട് മനോജ് തോമസ് എന്നിവർ പ്രസംഗിച്ചു.വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ KM ശ്രീധരൻ, KA ശ്രീനിവാസൻ, ഷെരീഫ് കടവഞ്ചേരി ,TV കുഞ്ഞിരാമൻ, മുത്തലിബ്, എന്നിവർ നേതൃത്വം നൽകി.കൺവീനർM Nരാജൻ സ്വാഗതവും പൂൾ ലീഡർ C V സുരേഷ് നന്ദിയും പറഞ്ഞു - സമരസമിതി ഭാരവാഹികളായി CPസുരേശൻ (CPI) ചെയർമാനായും MN രാജൻ (CITU) ജനറൽ കൺവീനർ ആയും 101 അംഗ സമരസമിതിയും രൂപീകരിച്ചു.

No comments