Breaking News

എച്ച്‌ടി ലൈനിലേക്ക്‌ മരം വീണു; വൈദ്യുതി തൂണുകൾ നിലംപൊത്തി ചുള്ളിക്കര മുതൽ ഒടയഞ്ചാൽ വരെയാണ് ട്രാൻസ്‌ഫോമർ ഉൾപ്പെടെ നിരവധി വൈദ്യുതി തൂണുകൾ തകർന്നത്




രാജപുരം : കാഞ്ഞങ്ങാട് –- പാണത്തൂർ സംസ്ഥാന പാതയിൽ വൈദ്യുതി തൂണുകൾ കൂട്ടത്തോടെ നിലംപൊത്തി. ചുള്ളിക്കര മുതൽ ഒടയഞ്ചാൽ വരെയാണ് ട്രാൻസ്‌ഫോമർ ഉൾപ്പെടെ നിരവധി വൈദ്യുതി തൂണുകൾ തകർന്നത്. വൻമരം എച്ച് ടി ലൈനിന്റെ മുകളിലേക്ക് വീണതോടെയാണ് വൈദ്യുതി തൂണുകൾ കൂട്ടതോടെ നിലംപൊത്തിയത്. ഈ ഭാഗത്ത് വൈദ്യുതി ബന്ധവും നിലച്ചു. ഗതാഗതതടസവുമുണ്ടായി. കെഎസ്ഇബി ജിവനക്കാർ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ്


No comments