ജി.എച്ച്.എസ്.എസ് ബളാൽ എൻ.എസ്.എസ് യൂണിറ്റിൻ്റെ പ്രവർത്തനത്തിന് 'ബളാൽ നമ്മുടെ ഗ്രാമം' വാട്സാപ്പ് കൂട്ടായ്മയുടെ കൈത്താങ്ങ് പണിയായുധങ്ങൾ വാങ്ങാനുള്ള തുക കൈമാറി
ബളാൽ: സ്ക്കൂളിനകത്തും പൊതു സമൂഹത്തിലും മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ബളാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി "ബളാൽ നമ്മുടെ ഗ്രാമം" വാട്സാപ്പ് കൂട്ടായ്മയും. എൻ.എസ്.എസ് യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണിയായുധങ്ങൾ വാങ്ങാൻ വേണ്ടിയുള്ള ധനസഹായം "ബളാൽ നമ്മുടെ ഗ്രാമം" വാട്സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിൻ ഗ്രൂപ്പിന് വേണ്ടി അംഗങ്ങളായ കെ രാധാകൃഷ്ണൻ, ബഷീർ എൽ.കെ, എബിൻ തേക്കിൻകാട്ടിൽ എന്നിവർ സ്കൂളിൽ എത്തി പ്രിൻസിപ്പൽ എം. പ്രമോദ്കുമാറിന് കൈമാറി. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി കെ.ടി മോളി, പ്രോഗ്രാം ഓഫീസർ പ്രിൻസി സെബാസ്റ്റ്യൻ, വോളണ്ടിയർ ലീഡേഴ്സ് ആയ ഡോൺ തോമസ് സുരേഷ്, അപർണ മോഹൻദാസ്, അധ്യാപികയായ ധന്യ വി ജെ എന്നിവർ പങ്കെടുത്തു. സേവന സന്നദ്ധരായ ബളാൽ സ്ക്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർക്ക് കൂടുതൽ പണിയായുധങ്ങൾ ലഭ്യമാക്കിയാൽ മെച്ചപ്പെട്ട രീതിയിൽ സ്ക്കൂളിന് പുറത്തും സാമൂഹ്യ-സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുമെന്നതിൽ സംശയമില്ല.
No comments