Breaking News

കയ്യൂർ-ചീമേനി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പശുക്കളിൽ അജ്ഞാത രോഗം പടർന്നു പിടിക്കുന്നു രണ്ട്‌ പശുവും ഒരു കിടാവും ചത്തു


ചീമേനി:  പശുക്കളിൽ വ്യാപകമായി അസുഖം പടർന്നുപിടിക്കുന്നു. അസുഖം ബാധിച്ച്‌ രണ്ട്‌ പശുവും ഒരുപശുക്കിടാവും ചത്തു. കടന്തക്കോടെ നാരായണൻ, ചെറുവത്തൂർ വില്ലേജ്‌ ഓഫീസ്‌ പരിസരത്തെ നാരായണൻ എന്നിവരുടെ ഓരോ പശുവും വില്ലേജ്‌ ഓഫീസിന്‌ സമീപത്തെ സുധാബയുടെ പശുക്കിടാവുമാണ്‌ ചത്തത്‌. വൈറ്റിനനറി ഡിസ്‌പെൻസറികളിൽ പ്രതിരോധവാക്‌സിൻ വിതരണം  ആരംഭിച്ചിട്ടുണ്ട്‌. 

കയ്യൂർ–ചീമേനി പഞ്ചായത്തിലെ കടന്തക്കോട്‌, ചെറുവത്തൂർ, കൊവ്വൽ, മയിച്ച, കാരിയിൽ, വില്ലേജ്‌ ഓഫീസ്‌ പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ്‌ രോഗം വ്യാപകമായത്‌. പനിയിലൂടെയാണ്‌ തുടക്കം. പിന്നീട്‌ കുളമ്പിനും വായയിലും മൂക്കിലും വ്രണങ്ങൾ രൂപപ്പെടുന്നു. കുളമ്പ്‌ രോഗമാണിതെന്ന്‌ സ്ഥിരീകരിച്ചിട്ടില്ല. 

അസുഖം ബാധിച്ചതോടെ പശുക്കൾ തീറ്റയെടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്‌. പശുക്കൾ അവശനിലയിലായതോടെ പാലും കുറഞ്ഞു. നിരവധി കർഷകരാണ്‌ ക്ഷീരമേഖലയെ ആശ്രയിച്ച്‌ ഉപജീവനം നടത്തുന്നത്‌. പലരും ഒന്നിലധികം പശുക്കളെ പരിപാലിക്കുന്നവരാണ്‌. അസുഖം പടർന്നാൽ കന്നുകാലികളുടെ ജീവനുതന്നെ ഭീഷണിയായേക്കും.

No comments