ചീമേനിയിലെ നിർദ്ദിഷ്ടമാലിന്യ പ്ലാന്റ് പ്രതിഷേധം ശക്തമാകുന്നു ; മുസ്ലിം ലീഗ് കയ്യൂർ ചീമേനി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജനങ്ങളിൽ നിന്നും ഒപ്പുശേഖരണം നടത്തി
കയ്യൂർ ചീമേനി പഞ്ചായത്തിലെ പോത്താം കണ്ടത്ത് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന നിർദ്ധിഷ്ട മാലിന്യ പ്ലാൻ്റിന് എതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. എൻഡോസൾഫാൻ മൂലം ദുരിതത്തിലായ ഒരു തലമുറ പതുക്കെ അതിൽ നിന്നും മോചനം കൈവരിക്കുന്ന ഘട്ടത്തിലാണ് പുതിയ പദ്ധതിയുമായി സർക്കാർ ഈ പ്രദേശത്തേക്ക് കടന്നു വന്നിരിക്കുന്നത്. പദ്ധതി വിഭാവനം ചെയ്യുന്ന പ്രദേശത്ത് മാത്രമല്ല തൊട്ടടുത്ത പഞ്ചായത്തുകളിൽ പോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഇത്തരം പദ്ധതികൾ ഒരിക്കലും അംഗീകരിക്കാൻ കഴിയയില്ല എന്ന് തന്നെയാണ് നാട്ടുകാർ ഒന്നടങ്കം പറയുന്നത്. പദ്ധതിക്കെതിരെ പ്രദേശത്ത് വിവിധ സംഘടനകളുടെ പ്രതിഷേധ പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്.മുസ്ലിം ലീഗ് കയ്യൂർ ചീമേനി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജനങ്ങളിൽ നിന്നും ഒപ്പുശേഖരണം നടത്തി പദ്ധതിക്കെതിരെ ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിക്കാനുള്ള ശ്രമത്തിലാണ്. അതിൻറെ ഭാഗമായി ഇന്ന് പോത്താംകണ്ടം പള്ളി പരിസരത്ത് ഒപ്പുശേഖരണം നടത്തുകയുണ്ടായി. മുഹമ്മദ് കുഞ്ഞി കൂളിയാട് ഹസൈനാർ മൗലവി ലുക്മാൻ അസ്അദി തുടങ്ങിയവർ നേതൃത്വം നൽകി
No comments