Breaking News

'മാതൃകയായി മെഗാ കേശദാനം' ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് കരിന്തളം ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ 60 വിദ്യാർഥിനികൾ


കരിന്തളം: 'കേശദാനം ഹദാനം' എന്ന സന്നദ്ധപ്രവർത്തനത്തിന്റെ മഹത്വം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി കരിന്തളം ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ മുഴുവൻ പെൺകുട്ടികളും ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീമതി സിന്ധുവും ക്യാൻസർ രോഗികൾക്ക് വേണ്ടി അവരുടെ മുടി ദാനം ചെയ്തു. സ്കൂളിലെ 60 വിദ്യാർത്ഥിനികളും കേശദാനത്തിൽ പങ്കാളികളായി. ബി.ഡി.കെ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷെരീഫ് മാടാപുറം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജയശ്രീ, നിഷ എന്നിവർ പരിപാടിയിൽ സംബന്ധിച്ച് മുടി ഏറ്റുവാങ്ങി. ഇത്തരം മഹത്കർമ്മങ്ങൾ ഇനിയും ചെയ്യുവാൻ കുട്ടികൾ പ്രാപ്തരാകട്ടെയെന്ന് എ ടി ഡി ഒ മധുസൂദനൻ പറഞ്ഞു. സ്ക്കൂൾ പ്രിൻസിപ്പൽ രവിചന്ദ്രൻ സംബദ്ധിച്ചു

No comments