സഞ്ചാരികളെ മോഹിപ്പിച്ച് ചേലക്കാട് വെള്ളച്ചാട്ടം മടിക്കൈ, കിനാനൂർ – കരിന്തളം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സ്ഥലത്താണ് ചേലക്കാട് വെള്ളച്ചാട്ടം
കുടുംബത്തോടൊപ്പം നിരവധിപേരാണ് ദൈനംദിനം ഇവിടെ എത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹരമായ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ ഇവിടെയെത്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഇവിടെയെത്തിയാൽ ആരും നനയാതെ മടങ്ങില്ല.
പ്രായത്തിന്റെ അതിർവരമ്പില്ലാത്ത വെള്ളച്ചാട്ടത്തിൽ കളിച്ചുല്ലസിക്കുന്നവർ നിരവധിയാണ്. വെള്ളച്ചാട്ടത്തിന്റെ ഇരുവശങ്ങളിലുമുള്ള പാറക്കെട്ടുകൾ ഇരിക്കാനുള്ള ഇരിപ്പിടമായി മാറുമ്പോൾ സാഹസികതയേറുന്നു. അവധി ദിവസങ്ങളിൽ ഇവിടെയെത്തുന്ന കാഴ്ചക്കാരുടെ എണ്ണം ഏറിവരികയാണ്.
ഇടവേളയ്ക്കുശേഷം കാലാവർഷം ശക്തിയാർജിച്ചതോടെ വെള്ളത്തിന്റെ ഒഴുക്കും കൂടിയിട്ടുണ്ട്. വേനൽക്കാലത്ത് മെലിഞ്ഞുണങ്ങിയൊഴുകുന്ന അരുവി മഴക്കാലമാവുന്നതോടെയാണ് അതിന്റെ സൗന്ദര്യം പുറത്തെടുക്കുന്നത്.
No comments