Breaking News

ചെന്നടുക്കം എ കെ ജി സ്മാരക ഗ്രന്ഥാലയത്തിന്റെയും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു ചിറ്റാരിക്കാൽ സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ ഉൽഘാടനം ചെയ്തു


ഭീമനടി : ചെന്നടുക്കം എ കെ ജി   സ്മാരക ഗ്രന്ഥാലയത്തിന്റെയും എ കെ ജി   ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ 2022-23വർഷത്തെ എസ് എസ് എൽ സി , പ്ലസ് ടു വിജയിച്ച പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥി കൾക്കും അനുമോദനം സംഘടിപ്പിച്ചു. പരിപാടി ചിറ്റാരിക്കാൽ സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ ഉൽഘാടനം ചെയ്ത് അനുമോദനം നൽകി ക്ലബ്‌ പ്രസിഡന്റ് പി തമ്പാൻ അധ്യക്ഷത വഹിച്ചു ഗ്രന്ഥശാല സെക്രട്ടറി സി വി  ശശിധരൻ സ്വാഗതം പറഞ്ഞു. ടി എൽ സി  പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ, വാർഡ് മെമ്പർ അഖില സി വി , ലിനി ടീച്ചർ, ക്ലബ്‌ രക്ഷാധികാരി എം  കുഞ്ഞികൃഷ്ണൻ, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ്. ഇ കെ രാജേഷ് നന്ദി പറഞ്ഞു.




No comments