Breaking News

കനത്ത മഴയിലും ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായി യൂത്ത് കോൺഗ്രസ് ചെറുപുഴ മണ്ഡലം യൂത്ത് കെയർ പ്രവർത്തകർ


ചെറുപുഴ : കാലവർഷം ശക്തമായതോടെ ചെറുപുഴ പഞ്ചായത്തില്‍ രക്ഷാപ്രവർത്തനം നടത്താനായി യൂത്ത് കോൺഗ്രസ് ചെറുപുഴ മണ്ഡലം കമ്മിറ്റി രൂപീകരിച്ച യൂത്ത് കെയർ സന്നദ്ധ പ്രവർത്തനരംഗത്ത് സജീവമായി.

ഇന്നലെ രാത്രി എയ്യൻകല്ലിലെ തോരണത്തിങ്കൾ സന്തോഷിന്റെ വീടിനു മുകളിൽ വീണ റബ്ബർ മരം യൂത്ത് കെയറിന്റെ നേതൃത്വത്തിൽ മുറിച്ചുമാറ്റി. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് വേണ്ട സഹായങ്ങൾ യൂത്ത് കെയറിൽ നിന്നും ലഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

മിഥുൻ. പി, ബിബിൻ രാജ്, അരുൺ ആലയിൽ, എം.വി സന്ദീപ്, സാജു കണിയാംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

No comments