Breaking News

ശക്തമായി തുടരുന്ന മഴയിൽ കൊല്ലമ്പാറയിൽ വീട് തകർന്നു വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ ആളപായമില്ല


കരിന്തളം: ശക്തമായി തുടരുന്ന മഴയിൽ കൊല്ലമ്പാറ പയ്യംകുളത്തെ കെ.വി.രാഘവന്റെ ഓട് മേഞ്ഞ വീട് പൂർണ്ണമായും തകർന്നു. ശബ്ദം കേട്ടപ്പോൾ തന്നെ രാഘവന്റെ മക്കളായ രാഗേഷും രൂപേഷും മരുമകൾ ജ്യോതിയും പുറത്തേക്ക് ഓടിയതിനാൽ അപകടം പറ്റിയില്ല. രാഘവൻ പുറത്തായിരുന്നു. ഭാര്യ സൗദാമിനി കൊല്ലമ്പാറ ദിനേശ് ബീഡി കമ്പനിയിൽ ജോലിക്ക് പോയിരുന്നു. അതുകൊണ്ടാണ് ആർക്കും അപകടം സംഭവിക്കാതിരുന്നത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

No comments