Breaking News

'തകർന്നുവീണ ഹൈമാസ്റ്റ് ലൈറ്റ് പുനസ്ഥാപിക്കണം '; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംകൈ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു


കുന്നുംകൈ:പ്രളയത്തിൽ മൂന്നുവർഷംമുമ്പ് തകർന്നുവീണ ടൗണിൽ സ്ഥിതി ചെയ്തിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പുനഃസ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംകൈ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കുന്നുംകൈ ടൗണിലെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭീഷണിയുള്ള മൺ തിട്ട ഏതുനിമിഷവും ഇടിഞ്ഞു  വീഴുമെന്നും ഉടൻ പരിഹാരം ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്എസ്എൽസി പ്ലസ് ടു വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ശരീഫ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ ശ്രീജിത്ത് അധ്യക്ഷനായി. 

ജില്ലാ വൈസ് പ്രസിഡണ്ട് കേശവ നമ്പീശൻ , കെ മൻസൂർ ,പി കെ ബഷീർ ആറിലകണ്ടം ,എം ജെ ദേവസ്യ ,  വികെ ഇബ്രാഹിം കുട്ടി , സജോ, ഷാഫി പെരുമ്പട്ട എന്നിവർ സംസാരിച്ചു.


 പുതിയ ഭാരവാഹികൾ 2023,24

പി കെ ബഷീർ ആറിലകണ്ടം ( പ്രസിഡന്റ് )

 ശ്രീജിത്ത് മൗക്കോട് ( വൈസ് പ്രസിഡണ്ട് )

 ഇബ്രാഹിംകുട്ടി മൗക്കോട്( വൈസ് പ്രസിഡണ്ട്)

 എം ജെ ദേവസ്യ ( ജനറൽ സെക്രട്ടറി )

 എം ടി തോമസ് ( ജോയിൻ സെക്രട്ടറി )

 അബ്ദുൽ നാസർ ( ജോയിൻ സെക്രട്ടറി )

 സജോ ഫ്രാൻസിസ് ( ട്രഷറർ )


 യൂത്ത് വിങ്ങ്

 ശ്രീജിത്ത് മൗക്കോട് ( പ്രസിഡന്റ് )

 സജോ ഫ്രാൻസിസ്( സെക്രട്ടറി)

 ഇബ്രാഹിംകുട്ടി അഞ്ചരക്കണ്ടി( ട്രഷറർ )

 ജില്ലാ കൗൺസിലർ.

പികെ ബഷീർ ആറിലകണ്ടം

 ഷാഫി പെരുമ്പട്ട

No comments