Breaking News

'മുക്കട-പാറക്കോൽ വഴി നീലേശ്വരത്തേക്ക് ബസ്സ് അനുവദിക്കണം' : ഡി വൈ എഫ് ഐ കിനാനൂർ മേഖലാ സമ്മേളനം ചോയ്യങ്കോട് നടന്നു


ചോയ്യങ്കോട്: തേജസ്വിനി പുഴയുടെ ഓരം ചേർന്ന് മുക്കട - പാറക്കോൽ, കണിയാട വഴി  നീലേശ്വരത്തേക്ക് കെ എസ് ആർ ടി സി ബസ്സ് അനുവദിക്കണമെന്ന് ഡി വൈ എഫ് ഐ കിനാനൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ചോയ്യങ്കോട് സി. മധു നഗറിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി.ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു. പി.വി.സിനീഷ് കുമാർ അധ്യക്ഷനായി. കെ.രാജൻ,കെ.വി. ഭരതൻ,പി.സുജിത് കുമാർ,എം.എ. നിധിൻ, പി.ടി.വി ജിനേഷ്, പി.നിഷാദ്, കെ.കൃപേഷ്, എം.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പി.വി.സിനീഷ് കുമാർ പ്രസിഡണ്ട്) സച്ചിൻ.വി , സ്നേഹ ശ്രീനിവാസൻ (വൈസ് പ്രസിഡണ്ടുമാർ) കെ.കൃപേഷ് (സെക്രട്ടറി) നിഖിൽ കൃഷ്ണൻ, ഒ.പി. പ്രണവ് (ജോ സെക്രട്ടറിമാർ) കെ.ഷാനി ട്രഷറർ

No comments