Breaking News

കാസർഗോഡ് അണങ്കൂരിൽ കാർ 
 കുഴിയിലേക്ക്‌ മറിഞ്ഞു




കാസർകോട് : അണങ്കൂർ ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു. കാറോടിച്ച യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എംഎച്ച്‌ 04 ഇഎഫ്‌ 8712 ഫോർച്യുണർ കാറാണ് ബുധനാഴ്‌ച രാവിലെ എട്ടരയോടെ അപകടത്തിൽപെട്ടത്. കാറിനകത്ത് കുടുങ്ങിയ യാത്രക്കാരനെ പരിസരവാസികളാണ് രക്ഷിച്ചത്. ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി അരിക് മതിൽ സ്ഥാപിക്കുന്നതുമായി നിർമിച്ച കുഴിയിലേക്കാണ് കാർ കുത്തനെ മറിഞ്ഞത്.


No comments