വ്യാജ ഡിമാന്റ് ഡ്രാഫ്റ്റ് നിർമ്മാണ കേസ് ; പ്രതികൾക്ക് 9 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും കാസറഗോഡ് അഡിഷണൽ ഡിസ്ട്രിക്‌ട് & സെഷൻസ് ഒന്നാം നമ്പർ കോടതിയാണ് ശിക്ഷ വിധിച്ചത്
കാസറഗോഡ് : മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ വ്യാജ ഡി.ഡി നിർമ്മിച്ച്, കാസറഗോഡ് ജില്ലാ സഹകരണ ബാങ്കിന്റെ ചെറുവത്തൂർ ശാഖയിൽ നിന്നും പണം തട്ടാൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികൾക്ക് 9 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും കാസറഗോഡ് അഡിഷണൽ ഡിസ്ട്രിക്‌ട് & സെഷൻസ് ഒന്നാം നമ്പർ കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷം അധികതടവ് അനുഭവിക്കേണ്ടിവരും.
2005-2006 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. കാസർഗോഡ് ജില്ലാ സഹകരണ ബാങ്കിന്റെ ചെറുവത്തൂർ ശാഖാ മാനേജർ നൽകിയ പരാതിയിൽ, ചന്തേര പോലീസാണ് കേസന്വേഷണം തുടങ്ങിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തലശ്ശേരി കോടിയേരി സ്വദേശി പി സി പ്രേമചന്ദ്രൻ (63), കോഴിക്കോട് കൊയിലാണ്ടി സ്വദേശി സുബീഷ്(41) എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി അന്നത്തെ ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ ബാബു പെരിങ്ങോത്ത് അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി പ്രേമചന്ദ്രന്‍ സമാനമായ നിരവധി കേസുകളില്‍ പ്രതിയാണ് .പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഇ. ലോഹിതാക്ഷൻ ഹാജരായി.
No comments