Breaking News

തേർത്തല്ലി മേഖലയിൽ ഭീതി പരത്തുന്ന അജ്ഞാതനെ പിടികൂടാൻ പോലീസും നാട്ടുകാരും തിരച്ചിൽ ഊർജ്ജിതമാക്കി


ആലക്കോട്: തേർത്തല്ലി, കോടോപ്പള്ളി മേഖലയിൽ രാത്രികാലങ്ങളിൽ നാടിനെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന അജ്ഞാതനെ പിടികൂടാൻ പോലീസും നാട്ടുകാരും തിരച്ചിൽ ഊർജ്ജിതമാക്കി.


കോടോപ്പള്ളി, പനംകുറ്റി പ്രദേശങ്ങളിലാണ് കുറച്ചു ദിവസങ്ങളായി ബ്ലാക്ക്മാൻ മോഡലിലുള്ള അജ്ഞാതന്റെ വിളയാട്ടം. രാത്രിയിൽ അടിവസ്ത്രം മാത്രമിട്ട് മുഖം മൂടി ധരിച്ചാണ് ഇയാളുടെ സഞ്ചാരം. വീടുകളുടെ ജനലുകളിലും വാതിലുകളിലും മുട്ടുക, വീട്ടുമുറ്റത്തെ കുടിവെള്ള പൈപ്പുകൾ തുറന്നുവെക്കുക, വീടുകളുടെ പരിസരത്ത് ഒളിഞ്ഞിരുന്ന് ആളുകളെ ഭയപ്പെടുത്തുക  തുടങ്ങിയ വിക്രിയകളാണ് ഇയാൾ നടത്തിക്കൊണ്ടിരിക്കുന്നത്. 

പലരും ഇയാളെ നേരിൽ കണ്ടുവെങ്കിലും ആർക്കും ഇതുവരെ പിടികൂടാനായിട്ടില്ല. ഒരു വീട്ടിലെ സി.സി.ടി.വിയിൽ ഇയാളുടെ ദൃശ്യം തെളിഞ്ഞുവെങ്കിലും മുഖം വ്യക്തമായിട്ടില്ല. അജ്ഞാതന്റെ വിളയാട്ടം രൂക്ഷമായതോടെയാണ് ഇയാളെ പിടികൂടാൻ പോലീസും നാട്ടുകാരും തിരച്ചിൽ ഊർജ്ജിതമാക്കിയത്. 


ആലക്കോട് സി.ഐ: എം.പി വിനീഷ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസും പഞ്ചായത്ത് മെമ്പർ ജെയ്മി ജോർജിന്റെ നേതൃത്വത്തിൽ നാട്ടുകാരും വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. യുവാക്കൾ അടങ്ങിയ നാട്ടുകാരുടെ സംഘം ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ രാത്രി ഉറക്കമിളച്ചാണ് ഇയാൾക്കായി തേർത്തല്ലി മേഖലയില്‍  തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്.


No comments