Breaking News

കോടോം ബേളൂർ മണ്ഡലം ഏഴാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു


ഒടയഞ്ചാൽ: കോടോം ബേളൂർ മണ്ഡലം ഏഴാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഒടയഞ്ചാലിൽ നടന്ന അനുമോദനസമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ ഉൽഘടനം ചെയ്തു ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ  ശ്രീമതി ആൻസിജോസഫ്, രാജീവൻ ചീരോൽ, മധുസൂദനൻ ബേളൂർ ശ്രീ മുരളീധരൻ നായർ ശ്രീ പി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു ശ്രീ വിനോദ് വർഗീസ് സ്വാഗതവും ശ്രീമതി ജിനിബിനോയ് നന്ദിയും പറഞ്ഞു

No comments