Breaking News

കുന്നുംകൈ കമ്മാടത്ത് സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി


കുന്നുംകൈ : ഡിവൈഎഫ്ഐ കമ്മാടം യുണിറ്റും പരപ്പച്ചാൽ ആയുർവ്വേദ ഡിസ്പെൻസറിയുടെ . ഭാരതീയ ചികിത്സാ വകുപ്പ് കാസർഗോഡിന്റെയും സംയുക്താഭിമുഖ്യത്തിൽ കമ്മാടത്ത് വെച്ച് സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. യുണിറ്റ് സെക്രട്ടറി ഷിജോ മാത്യു സ്വാഗതം പറഞ്ഞു. യുണിറ്റ് പ്രസിഡന്റ് ബിന്ദു ചാക്കോ അദ്ധ്യക്ഷയായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി കെ ബാബു, ബ്രാഞ്ച് സെക്രട്ടറി വി.എം നാരായണൻ ആശംസകൾ അർപ്പിച്ചു. യുനിറ്റ് വൈസ്പ്രസിഡന്റ് ടി രമേശൻ നന്ദിയും പറഞ്ഞു

No comments