Breaking News

'കാർഷിക ക്ഷീര മേഖലകളെ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തണം': എൻ.ആർ ഇ ജി വർക്കേർസ് യൂണിയൻ കിനാനൂർ കരിന്തളം പഞ്ചായത്ത് സമ്മേളനം ചോയ്യങ്കോട് നടന്നു


ചോയ്യങ്കോട്: കാർഷിക ക്ഷീരമേഖലകളെ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തണമെന്ന് എൻ.ആർ ഇ ജി വർക്കേർസ് യൂണിയൻ കിനാനൂർ കരിന്തളം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. ചോയ്യങ്കോട് ചന്തു ഓഫിസർ സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനം യൂണിയൻ ജില്ലാ പ്രസിഡണ്ട് എം. ഗൗരി ഉൽഘാടനം ചെയ്തു പ്രസിഡണ്ട് ഷൈ ജമ്മ ബെന്നി അധ്യക്ഷയായി. കെ.വി.ദാമോദ്ദരൻ. കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി പാറക്കോൽ രാജൻ, കെ.പി.നാരായണൻ, പി.പി.ലീല, ഏ.വി.ശ്രീജ വി. രഘുരാമൻ. വി. വി.വിജയൻ വി.കുഞ്ഞിരാമൻ എൻ.വി. സുകുമാരൻ.കെ.രാജൻ. എന്നിവർ സംസാരിച്ചു. എം.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഷൈ ജമ്മ ബെന്നി പ്രസിഡണ്ട് , എൻ.ടി.ശ്യാമ ള കെ. പുഷ്പ (വൈസ് പ്രസിഡണ്ടുമാർ) വി.കുഞ്ഞിരാമൻ (സെക്രട്ടറി) വി.വി.കുമാരൻ. രമണി ഭാസ്ക്കർ (ജോയിന്റ് സെക്രട്ടറിമാർ) വി.കുമാരൻ ട്രഷറർ)

No comments