നാട്ടക്കൽ ഇ.എം.എസ് വായനശാലയും റെഡ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബും സംയുക്തമായി സെമിനാറും ആദരസംഗമവും നടത്തി
മാലോം: നാട്ടക്കൽ ഇ.എം.എസ് വായനശാലയും റെഡ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബും സംയുക്തമായി എം ടി വാസുദേവൻ നായരുടെ നവതി ആഘോഷത്തിൻ്റെ ഭാഗമായി സെമിനാറും ദേശീയ വടംവലി മത്സരത്തിൽ സ്വർണം നേടിയ കേരള ടീമിൽ ഉൾപ്പെട്ട നാട്ടക്കല്ലിലെ ദേവമിത്രയ്ക്കും പരിശീലകരായ പ്രസാദ് ,ജസ്ന എന്നിവർക്കും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹരികൃഷ്ണനും, ദേവദത്തിനും അനുമോദനവും സംഘടിപ്പിച്ചു.
സതീഷ് ബാബു പരപ്പ ഉദ്ഘാടനം ചെയ്തു.ചിറ്റാരിക്കൽ സി.ഐ രഞ്ജിത്ത് രവീന്ദ്രൻ വിജയികൾക്കുള്ള മൊമൻ്റോ വിതരണം ചെയ്തു.
യോഗത്തിൽ വായനശാല പ്രസിഡണ്ട് എം.പി.രാജൻ അദ്ധ്യക്ഷനായി. ചടങ്ങിൽ പ്രസാദ് ,ജെസ്ന എന്നിവർ സംസാരിച്ചു. അനിൽ ദൃശ്യ സ്വാഗതവും ക്ലബ് പ്രസിഡണ്ട് ഹരികൃഷ്ണൻ കെ എസ് നന്ദിയും പറഞ്ഞു.
No comments