Breaking News

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


പിലാത്തറ : കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. അടുത്തില പാറപ്പുറത്തെ സതീശൻ – റീജ ദമ്പതികളുടെ മകൻ പി വി അശ്വിൻ (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ അടുത്തില എ എൽ പി സ്കൂളിന് സമീപമായിരുന്നു അപകടം.

ബാഗ്ലൂരിൽ ജോലി ലഭിച്ച അശ്വിൻ അതിന്റെ ആവശ്യത്തിനായി സർട്ടിഫിക്കറ്റ് വാങ്ങാൻ കണ്ണൂരിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. സഹോദരൻ അഖിൽ.

No comments