Breaking News

'വെള്ളരിക്കുണ്ട് മാങ്ങോടെ റേഷൻ ഗോഡൗൺ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക': ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കിൽ  മാങ്ങോടുള്ള റേഷൻ ഗോഡൗൺ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ വെള്ളരിക്കുണ്ട്  താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി. വെള്ളരിക്കുണ്ട് താലൂക്കിൽ പെരിയങ്ങാനത്ത് റേഷൻ സംഭരണത്തിനായി ഏറ്റെടുത്ത സ്ഥലത്ത് എത്രയും പെട്ടെന്ന് കൈട്ടിടം നിർമ്മിക്കണമെന്നും അതുവരെ മാങ്ങോട്ടുള്ള റബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ കെട്ടിടത്തിൽ ഗോഡൗൺ നിലനിർത്തണമെന്നാണ് താലൂക്ക് റേഷൻ ഗോഡൗൺ സംരക്ഷണ സമിതിയുടെ ആവശ്യം. പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നിന്ന് മാർച്ച് ആരംഭിച്ചു. താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി ടി.പി തമ്പാൻ ഉദ്ഘാടനം ചെയ്തു.

എം.എൻ രാജൻ സ്വാഗതം പറഞ്ഞു, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.രാജൻ നായർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വെസ്റ്റ്എളേരി പഞ്ചായത്തംഗം സി.പി സുരേശൻ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ മുത്തലിബ് പാറക്കട്ട, ടി.സി രാമചന്ദ്രൻ, ടി വി കുഞ്ഞിരാമൻ, തമ്പാൻ പി വി, ജോയ് മാരൂർ, കെ.എം ശ്രീധരൻ, പി.കെ മോഹനൻ, സിബിച്ചൻ പുളിങ്കാല, റെജി തുടങ്ങിയവർ സംസാരിച്ചു.





No comments