മലയോരത്ത് കനത്ത മഴ തുടരുന്നു; പലയിടങ്ങളിൽ നാശനഷ്ടം പാലങ്ങൾ വെള്ളത്തിനടിയിൽ
വെള്ളരിക്കുണ്ട്: തോരാതെ പെയ്യുന മഴയിൽ മലയോരത്ത് പലയിടങ്ങളിലും നാശനഷ്ടം, ചില പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഭീമനടി ചിറങ്കടവ് റോഡിൽ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു, ചിറങ്കടവിലെ രാജൻ്റെ കിണർ ഭിത്തി ഇടിഞ്ഞു വീണു. വാർഡ് മെമ്പർ ശാന്തികൃപ സ്ഥലം സന്ദർശിച്ചു.
മഴ കനത്തതോടെ പ്ലാച്ചിക്കര അട്ടക്കാട് റോഡിലെ പാലത്തിൽ വെള്ളം കയറി. പുങ്ങംചാൽ കളരി ക്ഷേത്രം തോട് സംരക്ഷിച്ച് നിർമ്മിച്ച മതിൽ ശക്തമായമഴയിലെ മലവെള്ള പാച്ചലിൽ തകർന്നു.
ഒരുമാസം മുൻപ് ചെങ്കല്ല് കൊണ്ട് നിർമ്മിച്ച 200 മീറ്റർ നീളമുള്ള മതിലാണ് തകർന്നത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കുന്നുംകൈ പാലക്കുന്നിലെ റഹിയാനത്ത് എന്നവരുടെ പണി തീർന്ന പുതിയ കിണർ ഇടിഞ്ഞു താണു. 40000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശക്തമായ മഴയിൽ പരപ്പ ക്ലായിക്കോട് മുണ്ടിയാനം റോഡിൽ വെള്ളം കയറി. സമീപത്തെ വീടുകളിലും വെള്ളം കയറുകയാണ്.
ക്ലായിക്കോട് നെൽകൃഷി വെള്ളത്തിനടിയിലായി. പരപ്പ ടൗണ്ണിലെ മഴ വെള്ളം മുഴുവൻ താഴ്ന്ന പ്രാദേശമായ ക്ലായിക്കോട് ചാലിലേക്കാണ് ഒഴുകിഎത്തുന്നത്. ഇതു മൂലം ഈ പ്രദേശം വെള്ളത്തിനടിയിലായി.
പരപ്പ പ്രതിഭാനഗർ മുണ്ടുവയലിൽ മാത്യു ജോണിന്റെ വീടിനോട് ചേർന്നുള്ള മതിൽ ശക്തമായ മഴയിൽ തകർന്നു വീണു, ആളപായമില്ല. വീട് അപകട ഭീഷണിയിലാണ്
കാസറഗോഡ് വെള്ളരിക്കുണ്ട് 8.30 വരെയുള്ള 24 മണിക്കൂറിൽ 241 mm മഴ. തുടർന്നുള്ള 3 മണിക്കൂറിൽ ഇതുവരെ രേഖപെടുത്തിയത് 48 mm മഴ
News Desk Malayoram Flash
No comments