പ്ലാച്ചിക്കര കായിലംകോട് ശാസ്താംകാവിനോട് ചേർന്ന ജലസ്രോതസിന്റെ ആഴം വർദ്ധിപ്പിക്കണം; നിവേദനവുമായി ക്ഷേത്രം ഭാരവാഹികൾ
വെള്ളരിക്കുണ്ട്: കിനാനൂർ കരിന്തളം പഞ്ചായത്തിലെ ആവുള്ളക്കോട്- പാമ്പങ്ങാനം പ്രദേശങ്ങൾക്കിടയിൽ വനത്തിൽ സ്ഥിതി ചെയ്യുന്ന ശാസ്താംകാവുമായി ബന്ധപ്പെട്ട ജലസ്രോതസ്സിന്റെ (പള്ളം) ആഴം വർദ്ധിപ്പിക്കണമെന്ന് വെള്ളരിക്കുണ്ടിൽ നടന്ന വനമഹോത്സവം പരിപാടിയിൽ ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു, അതോടൊപ്പം വന പ്രദേശത്തിലൂടെ കടന്നുപോകുന്ന റോഡ് കോൺക്രീറ്റ് ചെയ്യുകയാണെങ്കിൽ ബിരിക്കുള- ഭീമനടി - വെള്ളരിക്കുണ്ട് പ്രദേശങ്ങളിലേക്കുള്ള യാത്രാസൗകര്യം കൂടുതൽ എളുപ്പമാകും എന്നും ക്ഷേത്രം ഭാരവാഹികൾ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. രാജേഷ്, കരുണാകരൻ,അനീഷ്, രാഹുൽ, ബാലൻ, ഉമേഷ്, രാമചന്ദ്രൻ തുടങ്ങി നിരവധി ക്ഷേത്രം ഭാരവാഹികളും, ജില്ലാ ഫോറസ്റ്റ് ഓഫീസർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നീ അധികാരികൾക്ക് സമർപ്പിച്ച നിവേദക സംഘത്തിലുണ്ടായിരുന്നു. പ്രസ്തുത പ്രവൃത്തികൾ ഉത്തരവാദിത്തപ്പെട്ട അധികാരികൾ ചെയ്തു തരുമെന്ന ആത്മവിശ്വാസത്തിലാണ്, നാട്ടുകാർ.
No comments