Breaking News

മലയോരത്ത്‌ യാത്രാപരിമിതി ; ഒടയംചാലിൽനിന്ന് കോടോത്തേക്ക് വിദ്യാർത്ഥികളുടെ ജീപ്പിൽ തൂങ്ങിയുള്ള അപകടയാത്ര ...


രാജപുരം : മലയോരത്ത്‌ യാത്രാസൗകര്യമില്ലാത്തയിടങ്ങളിൽ ട്രിപ്പ്‌ ജീപ്പിലെ യാത്ര അപകടം വിളിച്ചുവരുത്തുന്നത്‌. മലയോരത്ത്‌ കോടോം, ഉദയപുരം, പെരിയ, കുണ്ടംകുഴി ഭാഗത്തേക്കുള്ള യാത്രക്ക്‌ ആവശ്യത്തിന്‌ ബസ്സിലാത്തതോടെയാണ്‌ വിദ്യാർഥികൾ കുടതലും ട്രിപ്പ്‌ ജീപ്പിനെ ആശ്രയിക്കുന്നത്‌.
ഒടയംചാലിൽ നിന്നും കോടോം ഭാഗത്തേക്കുള്ള ആളുകളുടെ യാത്ര പലപ്പോഴും ട്രിപ്പ് ജീപ്പിലാണ്‌. വിദ്യാർഥികൾ ജീപ്പിന്റെ പുറകിൽ ഒരു സുരക്ഷയുമില്ലാതെ തൂങ്ങിയാണ്‌ പോകുന്നത്‌. കൈ ഒന്ന് വിട്ടു പോയാൽ എന്ത് സംഭവിക്കും എന്ന് പോലും പറയാൻ കഴിയാത്ത അവസ്ഥ.
ആവശ്യത്തിന്‌ ബസ് സർവീസ് ഇല്ലാത്തതാണ്‌ യാത്രക്കാരെ ഇത്തരം രീതിയിൽ യാത്ര ചെയ്യാൻ നിർബന്ധിതരാക്കുന്നത്‌. കോടോം സ്‌കൂളിന് സ്വന്തമായി ബസ് ഉണ്ടെങ്കിലും, കോടോത്ത് ഐടിഐ വിദ്യാർഥികൾക്ക് യാത്ര ചെയ്യാൻ ട്രിപ്പ് ജീപ്പ് തന്നെ ആശ്രയിക്കണം. കോടോം ഉദയപുരം പ്രദേശത്തേക്ക് കെഎസ്ആർടിസി ബസ് ആരംഭിക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്‌.
ഒടയംചാലിൽ നിന്നും കുണ്ടംകുഴി, പെരിയ ഭാഗത്തേക്ക് പോകാൻ എളുപ്പമാണെങ്കിലും ബസ്‌ സൗകര്യമില്ലാത്തതാണ്‌ പ്രശ്‌നം. റോഡ് മെക്കാഡം ചെയ്തു വികസിപ്പിച്ചെങ്കിലും അപകട യാത്രക്ക് ഇപ്പോഴും മാറ്റമില്ല.


No comments