മഞ്ചേശ്വരത്ത് കുപ്രസിദ്ധ കുറ്റവാളി തോക്കുമായി പിടിയിൽ
പൊലീസിന് നേരെ തോക്ക് ചൂണ്ടിയതടക്കം നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട മീഞ്ച മിയാപ്പദവിലെ റഹീം (25) തോക്കുമായി പിടിയില്‍. കാപ്പ കേസില്‍ തടവ് കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെയാണ് യുവാവിനെ മഞ്ചേശ്വരം സിഐ രജീഷ്, എസ്‌ഐ അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മുംബൈ അധോലോകവുമായി അടുത്ത ബന്ധമുള്ള കുറ്റവാളിയാണ് റഹീമെന്ന് പോലീസ് പറഞ്ഞു.
No comments