Breaking News

ആർ.വൈ.എഫ് ജില്ല കൺവെൻഷൻ കാഞ്ഞങ്ങാട് നടന്നു കേന്ദ്ര കമ്മിറ്റി അംഗം ശ്യാം പള്ളിശ്ശേരിക്കൽ ഉദ്ഘാടനം ചെയ്തു.


കാഞ്ഞങ്ങാട് : ബഹുസ്വരതയുടെ ഇന്ത്യ എന്ന പ്രമേയത്തിൽ ആഗസ്ത് ഒമ്പത് ക്വിറ്റ് ഇന്ത്യ ദിനത്തിൽ ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടക്കുന്ന ഏകത യുവ  റാലിയുടെ ഒരു കങ്ങൾക്കായി കാഞ്ഞങ്ങാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ആർ.വൈ.എഫ് ജില്ല കൺവെൻഷൻ ചേർന്നു. കേന്ദ്ര കമ്മിറ്റി അംഗം ശ്യാം പള്ളിശ്ശേരിക്കൽ ഉദ്ഘാടനം ചെയ്തു. ആർ.വൈ.എഫ് ജില്ല പ്രസിഡന്റ് റിജോ ചെറുവത്തൂർ അധ്യക്ഷനായി, ആർ.എസ്.പി ജില്ല സെക്രട്ടറി ഹരീഷ് ബി നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി, കൂക്കിൾ ബാലകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു, ഹർഷാദ് പൊവ്വൽ സ്വാഗതവും, നാസിം ചാനടുക്കം നന്ദിയും പറഞ്ഞു. നാസിം ചാനടുക്കം പ്രസിഡന്റും, റിജോ ചെറുവത്തൂർ സെക്രട്ടറിയുമായ പുതിയ കമ്മിറ്റി നിലവിൽ വന്നു.

No comments