'ചെറുകിട വ്യാപാരസ്ഥാപനങ്ങളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം ' കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പുങ്ങംചാൽ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു
പുങ്ങംചാൽ : ചെറുകിട വ്യാപാരികളെ പ്ലാസ്റ്റിക് പോലുള്ള നിരോധിതഉൽപ്പനങ്ങളുടെ പേരിൽ പീഡിപ്പിക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്നും വ്യാപാരികൾ സമൂഹത്തിന്റെ നാഴികകല്ലാണ് എന്നും വ്യാപാരി വ്യവസായി ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട് പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പുങ്ങംചാൽ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം..
ചെറുകിട വ്യാപാരികളെ എങ്ങനെ ഒക്കെ ബുദ്ധിമുട്ടിക്കാം എന്നതരത്തിലാണ് ചില ഉദ്യോഗസ്ഥരുടെ പ്രവർത്തനം. ഇതിനെതിരെ വ്യാപാരി സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും തോമസ് കാനാട്ട് പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് പി. തമ്പാൻ നായർ അധ്യക്ഷതവഹിച്ചു..
ജില്ലാ സെക്രട്ടറി കെ. എം. കേശവൻ നബീശൻ മുഖ്യപ്രഭാഷണംനടത്തി.ആന്റോ പുന്നക്കുന്ന്. റോയ് ജോസഫ്. വിജീദ് പുങ്ങംചാൽ. വേണു പട്ടേൻ എന്നിവർപ്രസംഗിച്ചു...
No comments