കോടോംബേളൂർ കുടുംബശ്രീ സിഡിഎസ്, ജെൻഡർ റിസോഴ്സ് സെന്റർ നേതൃത്വത്തിൽ റാണിപുരത്തേക്ക് മഴയാത്ര നടത്തി
ഒടയഞ്ചാൽ: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ജെൻഡർ റിസോഴ്സ് സെന്റ്ർ എന്നിവയുടെ നേതൃത്വത്തിൽ പ്രകൃതിയെ അറിയാൻ കോടോംബേളൂരിൽ നിന്ന് റാണിപുരത്തെക്ക് മഴയാത്ര സംഘടിപ്പിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ രജനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോടോംബേളൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. പി ഗോപാലകൃഷണൽ അദ്ധ്യക്ഷത വഹിച്ചു. പ്രകൃത സംരക്ഷണത്തെ കുറിച്ചുള്ള ബോധവത്ക്കരണവും പ്രകൃതിയിലെ വിവിധ സസ്യ ജന്തു ജാലങ്ങളെ കുറിച്ച് പഠിക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ടാണ് പ്രകൃതി രമണിയമായ റാണിപുരത്തെക്ക് മഴ യാത്ര സംഘടിപ്പിച്ചത്. ദാരിദ്ര ലഘൂകരണത്തോടപ്പം പ്രകൃതിസംരക്ഷണവുമാണ് കുടുംബശ്രീ, ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ ജെൻഡർ റിസോഴ്സ് സെന്റർ കുടുംബശ്രീ സി ഡി എസ് എന്നിവയുടെ നേതൃത്വത്തിൽ വ്യക്ഷതൈകൾ എല്ലാ അംഗങ്ങളുടെയും വീട്ടിൽ നട്ടു പരിപാലിക്കുന്നു. ഹരിത കർമ്മ സേന അംഗങ്ങളും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നു. റാണിപുരത്തെ പച്ചപ്പ് എല്ലാവരുടെയും മനം കവരുന്നതായിരുന്നു.പല തരം പക്ഷികൾ ,ചിത്രശലഭ ങ്ങൾ വിവിധ തരം സസ്യങ്ങൾ എന്നിവ ദൃശ്യമായി '' 'പരിപാടിക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീ പി.കുഞ്ഞികൃഷ്ണൻ, ശ്രീ ഇ ബാലകൃഷ്ണൻ, ശ്രീമതി നിഷ അനന്ദൻ ,ശ്രീ രാജീവൻ' ചീരോൽ, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ ശ്രീമതി കെ.സോയ ശ്രീമതി, ശ്രീവിദ്യപി, സ്നേഹിത സ്റ്റാഫ് ശ്രീമതി ബിനിമോൾ രേശ്മ' വി, പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ റെനീസ് കണ്ണാടിപ്പാറ , പി.എൽ ഉഷ, സിസിഡിഎസ് അക്കൗണ്ടന്റ്റ അജിത കെ. രാജി പി.എന്നിവർ ആശംസകൾ നേർന്നു. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി സി.ബിന്ദു സ്വാഗതവും കമ്മ്യൂണിറ്റി കൗൺസിലർ കെ.വി തങ്കമണി നന്ദിയും പറഞ്ഞു
No comments