Breaking News

ജനനായകന് വിടചൊല്ലി മലയോരം .... കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗന ജാഥയും സർവ്വകക്ഷി അനുശോചന യോഗവും നടത്തി


പരപ്പ : ജനകീയതയുടെ പര്യായം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ദേഹവിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗന ജാഥയും സർവ്വകക്ഷി അനുശോചന യോഗവും നടത്തി. മണ്ഡലം പ്രസിഡണ്ട് ബാബു ചെമ്പേന അധ്യക്ഷനായ യോഗത്തിൽ കെപിസിസി നിർവാഹക സമിതി അംഗം അഡ്വക്കേറ്റ് കെ കെ നാരായണൻ,പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി, എ ആർ രാജു, ഉമേശൻ വേളൂർ,മധു വട്ടിപ്പുന്ന,സി.എം. ഇബ്രാഹിം,ഭാസ്കരൻ അടിയോടി,എൻ.വിജയൻ രാഘവൻ കൂലേരി, വിജയൻ കോട്ടക്കൽ, കെ. പി.ബാലകൃഷ്ണൻ,യു. വി. അബ്ദുൽ റഹ്മാൻ,സിജോ പി.ജോസഫ്  കണ്ണൻ പട്ളം, കുഞ്ഞികൃഷ്ണൻ കക്കാണത്ത്,എ പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.

No comments