"പച്ചരി തിന്ന് മടുത്തു സർ.. കഞ്ഞി വെക്കാൻ കുറച്ച് പുഴുക്കലരി തരൂ.." വെള്ളരിക്കുണ്ടിൽ എ.എ.വൈ കാർഡുകാർക്ക് കിട്ടുന്നത് പച്ചരി മാത്രം
വെള്ളരിക്കുണ്ട്: പച്ചരി കൊണ്ട് കഞ്ഞി വച്ച് കുടിക്കലെങ്ങനെ? ഒരു നേരമെങ്കിലും അരിയാഹാരം കഴിക്കണമെന്നുണ്ട്, വലിയ വില കൊടുത്ത് അരി കടയിൽ നിന്നും വാങ്ങേണ്ട അവസ്ഥയാണ്" വെള്ളരിക്കുണ്ടുകാർ ഇത് പറയാൻ തുടങ്ങിയിട്ട് മാസങ്ങളായി. പ്രത്യേകിച്ച് എ.എ.വൈ കാർഡുകാർക്ക് പുഴുക്കലരി കാണാൻ കിട്ടാറില്ല. എല്ലാ മാസവും പത്ത് കിലോ പച്ചരി വീതം കിട്ടിയിട്ട് എന്തു ചെയ്യാനാണെന്ന് റേഷൻ ഉപഭോക്താക്കൾ മലയോരം ഫ്ലാഷിനോട് പറഞ്ഞു.. താലൂക്ക് സപ്ലൈ ഓഫീസറുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തണമെന്നാണ് വെള്ളരിക്കുണ്ട് താലൂക്കിലെ എഎവൈ കാർഡ് ഉടമകൾ അടക്കം ആവശ്യപ്പെടുന്നത്. News Desk Malayoram Flash
No comments