കാസറഗോഡ് ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസലിനെ പൊലിസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വെള്ളരിക്കുണ്ട് ടൗണിൽ പ്രകടനം നടത്തി
വെള്ളരിക്കുണ്ട് :കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി യെയും പ്രതിപക്ഷ നേതാവിനെയും കള്ളക്കേസിൽ കുടുക്കുന്ന പോലീസ് നടപടിക്ക് എതിരെ കാസറഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റി എസ് പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസ് അക്രമം നടത്തിയതിൽ പ്രതിഷേധിച്ച് വെള്ളരിക്കുണ്ടിൽ കോൺഗ്രസ് പ്രതിഷേധം. ഡി സി സി പ്രസിഡന്റ് ന്റെ തലയിൽ ലാത്തി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച പോലീസ് നടപടിക്ക് എതിരെ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.വെള്ളരിക്കുണ്ട് ടൌൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ വെള്ളരിക്കുണ്ട് വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഷാജി മാണി ശേരി അധ്യക്ഷത വഹിച്ചു.ഗാന്ധിയൻ രീതിയിൽ സമരം ചെയ്ത കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നെയും, പ്രവർത്തകരെയും ആക്രമിച്ച പോലീസ് നടപടി പ്രകോപനപരമാണെന്ന് യോഗം ഉത്ഘാടനം ചെയ്ത കെ പി സി സി മൈജോരിറ്റി ഡിപ്പാർട്ട് മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ പറഞ്ഞു.ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സണ്ണി കള്ളുവെലിൽ സ്വാഗതം പറഞ്ഞു. ഡിസി സി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ബാബു കോഹിനൂർ, ജിജി കുന്നപ്പള്ളി, കുഞ്ഞുമോൻ, സുബിത് ചെമ്പകശെരി, വിൻസെന്റ് കുന്നോല, സണ്ണി വടക്കേ മുറി, ബെന്നി പ്ലാമൂട്ടിൽ, ബേബി വെള്ളoകുന്നേൽ എന്നിവർ സംസാരിച്ചു.മുഹമ്മദ് ശിഹാബ് നന്ദി പറഞ്ഞു
No comments