Breaking News

മലയോര ജീവിതത്തിന്റെ കഥ പറഞ്ഞ സിനിമ ; വിൻസിക്ക് മികച്ച നടിക്കുള്ള പുരസ്ക്കാരം നേടികൊടുത്ത് "രേഖ" കാസർകോട്ടുകാരനായ ജിതിൻ ഐസക് തോമസാണ് സംവിധായകൻ



വെള്ളരിക്കുണ്ട് : കോറോണക്കാലത്ത് എഴുതിക്കൂട്ടിയ കഥകളിൽനിന്നെടുത്ത് മലയോരഗ്രാമമായ ബന്തടുക്കയിലെ സംസാര ശൈലിയും ജീവിതരീതിയും ഉൾപ്പെടുത്തി കഥയെഴുതി മറ്റൊരു കാസർകോട്ടുകാരനായ ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത ‘രേഖ’യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിൻസി അലോഷ്യസാണ്‌ മികച്ച നടി. ബന്തടുക്കയുടെ പശ്ചാത്തലത്തിൽ പ്രണയം പറഞ്ഞുതുടങ്ങുന്ന സിനിമയിൽ പതിയെ മനുഷ്യന്റെ പലവിധ വികാരവിചാരങ്ങളിലൂടെ സഞ്ചരിച്ച് സധൈര്യം സഞ്ചരിക്കുന്ന കരുത്തിന്റെ പേരായി "രേഖ’ യെന്നു രേഖപ്പെടുത്തുകയാണ് സിനിമ. സമൂഹം വരയ്ക്കുന്ന രേഖകൾക്ക് അതീതമായി നടന്ന് തീപാറിച്ച രേഖയെ രൂപപ്പെടുത്തിയത് കാസർകോടൻ മലയോര ജീവിതത്തെ കണ്ടറിഞ്ഞാണെന്ന് ജിതിൻ പറഞ്ഞു. വേണ്ടത്ര തിയറ്ററുകളിൽ റിലീസ് ചെയ്യാനായില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോമിൽ വിജയിച്ച സിനിമയാണ് രേഖ.


No comments