കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വെസ്റ്റ് എളേരി യൂണിറ്റ് കൺവെൻഷൻ സമാപിച്ചു
വെള്ളരിക്കുണ്ട് : പെൻഷൻ പരിഷ്കരണ കുടിശിക രണ്ടു ഗഡുവും കുടിശികയായ 15% ക്ഷാമാശ്വാസവും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വെസ്റ്റ് എളേരി യൂണിറ്റ് കൺവെൻഷൻ സർക്കാറിനോട് ആവശ്യപെട്ടു. കെ എസ് എസ് പി യു കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം വി എ ജോസഫ് കൺവെൻഷൻ ഉത്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡന്റ് അബ്രഹാം റ്റി ജോൺ അദ്ധ്യക്ഷനായിരുന്നു കെ എസ് എസ് പി യു പരപ്പ ബ്ലോക്ക് സെക്രട്ടറി, പി വി ശ്രീധരൻ ആശംസപ്രസംഗം നടത്തി സെക്രട്ടറി, പി എ സെബാസ്റ്റ്യൻ സ്വാഗതവും, റ്റി കെ ചന്ദ്രമ്മ നന്ദിയും പറഞ്ഞു
No comments