Breaking News

കാഞ്ഞങ്ങാട്ടെ വിദ്വേഷ മുദ്രാവാക്യം; പ്രവർത്തകനെ യൂത്ത് ലീഗ് പുറത്താക്കി


മുസ്ലിം യൂത്ത് ലീഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച വൈകുന്നേരം കാഞ്ഞങ്ങാട് നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷവും പ്രകോപനവും ഉണ്ടാക്കുന്ന മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് നഗരപരിധിയിലെ അബ്ദുല്‍ സലാമിനെ സംഘടനയില്‍ നിന്നും പുറത്താക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറയിച്ചത്. ലീഗിന്റെ ആശയങ്ങള്‍ക്കും അച്ചടിച്ച് നല്‍കിയതിനും വിരുദ്ധമായുള്ള അബ്ദുല്‍ സലാമിന്റെ മുദ്രാവാക്യം വിളിയെ മാപ്പര്‍ഹിക്കാത്ത തെറ്റായിട്ടാണ് പാര്‍ട്ടി കണക്കാക്കുന്നതെന്ന് ഫിറോസ് വ്യക്തമാക്കി.

മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിവാദപരമായ മുദ്രാവാക്യം മുഴക്കിയതിന് മുസ്ലീം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ഫൈസൽ ബാബു അടക്കം 307 പേർക്ക് എതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി ഹോസ്ദുർഗ് പോലീസ് കേസെടുത്തു.

അബ്ദുൾ സലാം ,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കൊളത്തൂർ ,മുസ്തഫ തായന്നൂർ കുഞ്ഞാമു കൊളവയൽ ,സമദ് കൊളവയൽ ,റഫീക് കൊത്തിക്കാൽ എന്നിവർക്കും കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കും എതിരെയുമാണ് കേസെടുത്തത്. .ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഇവരുടെ പരാതിയിലാണ് കേസ്. ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ പി എസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വി വി മനോജ് തുടങ്ങിയവർ ഇന്ന് രാവിലെ ഹോസ്ദുർഗ് സ്റ്റേഷനിൽ എത്തി.

No comments