കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങളോടെ കനകപ്പള്ളി അംഗനവാടിയിൽ ഓണാഘോഷം നടത്തി
പരപ്പ: ബളാൽ പഞ്ചായത്തിലെ സി. നമ്പർ.26 കനകപ്പള്ളി അംഗൻവാടിയിൽ വളരെ വിപുലമായ രീതിയിൽ ഓണഘോഷപരിപാടി നടത്തി. അംഗൻവാടിവർക്കർ മണിമോൾ സ്വാഗതം പറഞ്ഞു. എ എൽ എം എസ് സി പ്രസിഡണ്ട് ഡെന്നീസ് ജോസഫ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അബ്‌ദുൾ ഖാദർ പരിപാടി ഉത്ഘാടനം ചെയ്തു. കനകപ്പള്ളി യമുന വായനശാല സെക്രട്ടറി ഷോമി മാത്യു, സീനിയർ സിറ്റിസെൻ പ്രസിഡന്റ് മൂളൻ വീട്ടിൽ നാരായണൻ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് നെൽസൺ, സി ഡി എസ് മെമ്പർ ശ്യാമള എന്നിവർ ആശംസകൾ അർപ്പിച്ചു. അംഗൻവാടി കുട്ടിയുടെ രക്ഷിതാവായ ജോജി കുര്യൻ നന്ദി പറഞ്ഞു. തുടർന്ന് അംഗൻവാടി കുട്ടികൾക്ക് തൊപ്പികളി, കസേരകളി, മിഠായി പെറുക്കൽ, തവള ചാട്ടംഎന്നിവ നടത്തി. പിന്നീട് മുതിർന്ന കുട്ടികൾക്കും, രക്ഷിതാക്കൾക്കും വയോജനങ്ങൾക്കും മത്സരങ്ങൾ നടത്തി. വിജയികൾ ആയ എല്ലാവർക്കും സമ്മാനം നൽകി. ഏകദേശം 120പേരോളം പങ്കെടുത്ത പരിപാടി യിൽ എല്ലാവർക്കും വിഭവ സമൃദ്ധമായ ഓണസദ്യ നൽകി.
No comments