ജില്ലാ കളക്ടർ ഔദ്യോഗിക വസതിയിൽ ഓണമാഘോഷിച്ചു
ജില്ലാ കളക്ടർ ഔദ്യോഗിക വസതിയിൽ ഓണമാഘോഷിച്ചു. വിദ്യാനഗർ കളക്ടറേറ്റിന് സമീപത്തെ ജില്ലാ കളക്ടറുടെ വസതിയിൽ ഓണാഘോഷത്തിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ പി എസ് കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹമ്മദ് ഐഎഎസ് തിരൂർ സബ് കലക്ടർ സച്ചിൻ കുമാർ യാദവ് ഐഎഎസ് അസിസ്റ്റൻറ് കലക്ടർ ദിലീപ് കെ കൈനിക്കര ഐഎഎസ് എന്നിവർ പ്രധാന അതിഥികളായി. അമ്മ ഗോമതി ജില്ലാ കളക്ടറുടെ ഭാര്യ ഡോ. നന്ദിനി മകൾ ആദ്യ ഉൾപ്പടെ യുള്ള കുടുംബാംഗങ്ങളോടൊപ്പം ജീവനക്കാരും ഓണാഘോഷത്തിൽ പങ്കെടുത്തു.
സാഹോദര്യത്തിന്റേയും സർവ്വ ഐശ്വര്യത്തിന്റെയും പ്രതീകമായ ദേശീയോത്സവമായ ഓണത്തിനെ നിറദീപവും ഓണപൂക്കളവും ഓണ സദ്യയും ഒരുക്കിയാണ് കളക്ടറും കുടുംബവും സഹപ്രവർത്തകരും വരവേറ്റത്.
No comments