പോക്‌സോ കേസിലെ പ്രതി വിഷം കഴിച്ച് മരിച്ചു; ബങ്കളം കൂട്ടപ്പുനയില എം. തമ്പാനാണ് മരിച്ചത്
നീലേശ്വരം: പോക്സോ കേസിലെ പ്രതിയായ മുൻപ്രവാസി വിഷം കഴിച്ച് മരിച്ചു. ബങ്കളം കൂട്ടപ്പനയില എം. തമ്പാൻ (64 ) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ വീട്ടിനകത്ത് അവശനിലയിൽ കണ്ട തമ്പാനെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മെയ് മാസത്തിൽ കൂടുതൽ വരുമാനമുള്ള നല്ല ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിളിച്ചുവരുത്തി കിടപ്പുമുറിയിൽ പൂട്ടിയിട്ട ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചു. കുതറി ഓടിയ കുട്ടി വാതിൽ തുറന്ന് രക്ഷപ്പെടുകയും വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു.
ആൺകുട്ടിയുടെ പരാതിയിൽ പോക്സോ നിയമപ്രകാരം നീലേശ്വരം പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജയിലായിരുന്ന ഇയാൾക്ക് കഴിഞ്ഞ മാസം കോടതി ജാമ്യം അനുവദിച്ചിരുന്നു.
No comments