ഉദുമ കളനാട് നിയന്ത്രണം വിട്ട മീൻ ലോറി ക്ലബിലേക്ക് പാഞ്ഞുകയറി
ഉദുമ കളനാട് നിയന്ത്രണം വിട്ട മീൻ ലോറി ക്ലബിലേക്ക് പാഞ്ഞുകയറി. കൊച്ചി മാർക്കറ്റിൽ മീൻ ഇറക്കി മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ബുധനാഴ്ച പുലർച്ചെ നാലിന് നിയന്ത്രണം തെറ്റി കളനാട് ഉമേശ് ക്ലബിലേക്ക് പാഞ്ഞുകയറിയത്. ലോറി ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുലർച്ചെയായതിനാൽ വൻ അപകടം ഒഴിവായി.
No comments