കിനാനൂർ കരിന്തളം ഡിജിറ്റൽ സാക്ഷരതാ പദ്ധതി; പരപ്പ എട്ടാം വാർഡ് പ്രവേശനോത്സവം നടത്തി
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത്കുമാർ കെ വി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ
രമ്യ. കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എഡിഎസ് സെക്രട്ടറി നീതി. കെ സ്വാഗതം പറഞ്ഞു. ഡിജിറ്റൽ സാക്ഷരത ആർ പി അനിത, എഡിഎസ് പ്രസിഡന്റ് രമ്യ തമ്പാൻ, എ ഡി എസ് അംഗങ്ങളായ സുധന്യ. കെ, രജനി രമേശൻ, അംഗൻവാടി ടീച്ചർമാരായ ഉഷ, രാധ വിജയൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
മുൻ വൈസ് പ്രസിഡന്റ് വി. ബാലകൃഷ്ണൻ യോഗത്തിന് ആശംസ അർപ്പിച്ച് സംസാരിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രേരക് വിദ്യ യോഗത്തിന് നന്ദി പറഞ്ഞു.
No comments