Breaking News

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയവുമായി കോടോത്ത് സ്കൂൾ


ഒടയഞ്ചാൽ: മലയോര മേഖലയിൽ സ്കോളർഷിപ്പ് പരീക്ഷകളിൽ തുടർച്ചയായി ഉന്നതവിജയം കൈവരിച്ച് കോടോത്ത് ഡോക്ടർ അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. 2022 -23 അധ്യയന വർഷത്തെ എൽഎസ്എസ്, യു എസ് എസ് പരീക്ഷകളിലാണ് കോടോത്ത് സ്കൂളിലെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി സ്കൂളിന് അഭിമാനമായത്. 14 യു. എസ്. എസ്. സ്കോളർഷിപ്പുകളും 9 എൽ.എസ്.എസ് സ്കോളർഷിപ്പുകളും നേടി കുട്ടികൾ സ്കൂളിന്റെ അഭിമാനമായി മാറി. അധ്യാപക- വിദ്യാർത്ഥി - രക്ഷാകർതൃ കൂട്ടായ്മയിലൂടെ പൊതു പരീക്ഷകളിൽ ഉന്നതവിജയം തുടർച്ചയായി നേടുന്ന മലയോര മേഖലയിലെ മികച്ച പൊതു വിദ്യാലയം നാടിന്ന് അഭിമാനമായി മാറിയിരിക്കുകയാണ്.

No comments